കായംകുളം: കായംകുളത്ത് മകന് അമ്മയെ മര്‍ദിച്ചുകൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയില്‍ ലാണ് ശാന്തമ്മയെ തലയ്ക്കടിയേറ്റ നിലയില്‍ കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത.
എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. തുടര്‍ന്ന്് വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി എത്തിച്ചു തലയ്ക്കടിയേറ്റാണ് മരണം എന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കായംകുളം പോലീസ് അന്വേഷണം നടത്തിയത്.
മകനെ ചോദ്യം ചെയ്തപ്പോള്‍ മാരകായുധം കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.