ലക്നോ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം.ഹിമാൻഷു എന്നയാളാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുന നദീതീരത്ത് ഉപേക്ഷിച്ചത്.
ഓണ്‍ലൈൻ ഗെയിമിന് അടിമയായ ഹിമാൻഷു വലിയ തുക കടം വരുത്തിവച്ചിരുന്നു. ഈ കടം വീട്ടുന്നതിനുള്ള പണം കണ്ടെത്തുവാനായിരുന്നു ഇയാള്‍ കൊലപാതകം ചെയ്തത്.
പിതൃസഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുവിറ്റ ഹിമാൻഷു ഈ പണംകൊണ്ട് മാതാപിതാക്കളുടെ പേരില്‍ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് അച്ഛൻ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇയാള്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കിലാക്കി യമുന നദി തീരത്ത് ഉപേക്ഷിച്ചത്.
ചിത്രകൂട് ക്ഷേത്രത്തില്‍ പോയ ഹിമാൻഷുവിന്റെ അച്ഛൻ റോഷൻ സിംഗ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഭാര്യയെയും മകനെയും കണ്ടില്ല. തുടർന്ന് ഇയാള്‍ പരിസരം മുഴുവൻ അന്വേഷിച്ചു. അപ്പോള്‍ അയല്ക്കാരൻ ഹിമാൻഷുവിനെ ട്രാക്ടറില്‍ നദിക്ക് സമീപം കണ്ടതായി പറഞ്ഞു.