ആലപ്പുഴ : കാട്ടൂരിലെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ആലപ്പുഴ രൂപതയിലെ വിസിറ്റേഷൻ സന്യാസ സമുഹത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് സ്കൂളിലാണ് സംഭവം. ചൈൽഡ് വെൽഫെയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. സഹപാഠികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയെതെന്ന് കുടുംബം ആരോപിച്ചു.
ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം