മലപ്പുറം: മഞ്ചേരിയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. മരിച്ചത് മധ്യപ്രദേശ് സ്വദേശിയാണെന്നാണ് സൂചന.
രാവിലെ 7:30ന് മഞ്ചേരി ടൗണിലെ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ല് കൊണ്ട് തലയ്ക്കടിച്ച് മാരകമായി മുറിവേല്‍പ്പിച്ച നിലയിലായിരുന്നു. സമീപത്തുനിന്ന് ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തിയിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നാണ് മധ്യപ്രശ് സ്വദേശിയാണ് മരിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റും.