കൊല്ലം: പട്ടാഴിയില്‍ നിന്ന് വ്യാഴാഴ്ച കാണാതായ കുട്ടികളെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദിത്യൻ, അമല്‍ എന്നിവരുടെ മ്യതദേഹമാണ് രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.
വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ 9 ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
വ്യാഴാഴ്ച ഉച്ചമുതല്‍ വിദ്യാർഥികളെ കാണാനില്ലായിരുന്നു. കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.