തിരുവനന്തപുരം: ക്ഷേമപെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസാക്തമായി.
പ്രവര്‍ത്തകര്‍ പോലീസിന് നേരേ കമ്പെറിഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്തു. പോലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരേ യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്.
സതീശന് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിനുശേഷമാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങീയത്.