കണ്ണൂര്‍: കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയിലാണ് സംഭവം. രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്.
റബര്‍ വെട്ടാന്‍ പോയവരാണ് കടുവയുടെ അലര്‍ച്ച കേട്ട് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി.
കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആളുകളെ പ്രദേശത്തേക്ക് കടത്തി വിടുന്നില്ല.