കോട്ടയം : തോമസ് ചാഴികാടനെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം. സംസ്ഥാനത്ത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം. നൂറു ശതമാനം ഫണ്ട് വിനിയോഗിച്ച ഏക എംപിയായ ചാഴികാടന് ഇരുപതില്‍ ഒന്നാമനെന്ന് ജോസ് കെ മാണി.
നിയമസഭയിലും ലോക്സഭയിലുമായി കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ചാഴികാടന് കോട്ടയത്ത് രണ്ടാം അങ്കത്തിന് മന്ത്രി റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന്, എംഎല്‍എമാര്‍ എന്നിവരടക്കം യോഗങ്ങളില്‍ സംബന്ധിച്ചു. സംസ്ഥാനത്ത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ചാഴികാടന്റേത്. ഇതുവരെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.