കൊച്ചി: തൃപ്പൂണിത്തുറയില്‍ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനത്തില്‍ പടക്കശാല ജീവനക്കാരന് വിഷ്ണു മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. അഞ്ചുപേരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പടെ ചികില്‍സയിലാണ്. പടക്കപ്പുരയിലേക്ക് സ്ഫോടക വസ്തുക്കള്‍ മാറ്റുമ്പോളാണ് അപകടം. സമീപത്തെ 25 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി.
രണ്ടു കിലോമീറ്റര്‍ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികള്‍ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു.
വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകര്‍ന്നെന്ന് വീട്ടുകാര്‍ പറയുന്നു.അപകടം ഉണ്ടാക്കിയത് പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിന് ശേഖരിച്ച പടക്കം.