വയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുക്കാനാണ് പോലീസ് നീക്കമെങ്കില്‍ അതിനെതിരേ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം.പ്രതിഷേധത്തിനിടെ ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമാനമായ പ്രക്ഷോഭങ്ങള്‍ ഇനിയും കാണേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത്തരത്തില്‍ മൃഗങ്ങള്‍ തുടര്‍ച്ചയായി നാട്ടിലിറങ്ങുന്നതിന്റെ കാരണം കണ്ടുപിടിച്ച് അതാണ് പരിഹരിക്കേണ്ടത്. കാടുകള്‍ ഇല്ലാതായതാണ് ഇതിന്റെ പ്രധാന കാരണം. അത് ഇല്ലാതാക്കിയത് കര്‍ഷകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.