പത്തനംതിട്ട: അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് കവർച്ച. നാലു കാണിക്കവഞ്ചികള്‍ മോഷ്ടാക്കള്‍ തകർത്തു.
പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിലിനെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് കാണിക്കവഞ്ചികളും തകർന്ന നിലയില്‍ കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മോഷ്ടാക്കളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. ഒന്നിലധികം മോഷ്ടാക്കളുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. സമാനമായ കേസുകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.