കൊച്ചി: കുടുംബശ്രീ ജില്ലാതല തൊഴില്‍മേള ഫെബ്രുവരി 11ന്.കുടുംബശ്രീ ജില്ലാ മിഷനും , ഡിഡിയു ജി കെ വൈയും , കെ കെ ഇ എമ്മും സംയുക്തമായിട്ടാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജില്‍ ആണ് തൊഴില്‍മേള നടക്കുന്നത്.9 മുതല്‍ 11 വരെയാണ് രജിസ്ട്രേഷന് . സ്പോട്ട് രജിസ്ട്രേഷന് ആയിരിക്കും. രാവിലെ
ബാങ്കിംഗ്, ബിസിനസ്, ഡ്രൈവര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, സൂപ്പര്‍വൈസര്‍, ടെലികോളര്‍, സര്‍വീസ് അഡൈ്വസര്‍, ടെക്നീഷ്യന്, കസ്റ്റമര്‍ കെയര്‍ മാനേജര്‍, ഓപ്പറേറ്റര്‍ ട്രെയിനി, ഡെലിവറി എക്സിക്യൂട്ടീവ്, എഫ് & ബി സര്‍വീസ്, ഷെഫ്, ഐ റ്റി ഐ ഫിറ്റര്‍, മെക്കാനിസ്റ്റ്, ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ്, ഏവിയേഷന്‍ & ലോജിസ്റ്റിക്സ് ഫാക്കല്‍റ്റീസ്, വയറിങ് & ഇലക്ട്രീഷന്‍, ബോയിലര്‍ ഓപ്പറേറ്റര്‍, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏകദേശം 50 വ്യത്യസ്ത ട്രേഡുകളില്‍ ആയി നാലായിരത്തോളം തൊഴിലവസരങ്ങള്‍ ഉള്‍പ്പെടുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികള്‍ ഈ തൊഴില്‍മേളയില്‍ പങ്കെടുക്കും. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണല്‍ ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാം.