പുല്‍പ്പള്ളി: ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങിയത് പരിഭ്രാന്തിപരത്തി. രാവിലെ ഏഴിന് മേത്രട്ടയില്‍ സജിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസം ഇവിടെ കടുവ പശുക്കിടാവിനെ കൊന്നിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി. വന്യമൃഗങ്ങള്‍ തുടർച്ചയായി കാടിറങ്ങി വരുന്നതില്‍ ആശങ്കയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കടുവശല്യത്തിനെതിരെ പുല്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പഴശിരാജ കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പരിസരത്തുള്ളതിനാല്‍ കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.