തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
ലിജോയുടെ തലയ്ക്കും കാലിന്റെ എല്ലിനും പൊട്ടലുകളോടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി മംഗളൂരുവില്‍ നിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയില്‍ മാവേലി എക്സ്പ്രസ് ട്രെയിനില്‍ നിന്നു യുവാവ് വീണത്. ഇതോടെ പിലിക്കോട് മുതല്‍ പയ്യന്നൂർ വരെ പാളത്തിനരികില്‍ നാട്ടുകാരും പോലീസും മൂന്നു മണിക്കൂറോളം തെരച്ചില്‍ നടത്തിയിരുന്നു.