ഇടമലക്കുടി: കാന്‍സര്‍ പരിരക്ഷാ ആസൂത്രണ രംഗത്തെ മുന്‍നിരക്കാരായ കാര്‍ക്കിനോസ് ഹെല്‍ത്ത്കെയർ ഇടമലക്കുടി ട്രൈബൽ സെറ്റിൽമെന്റ് മേഖലയിൽ സൗജന്യ കാൻസർ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സഹകരണത്തോടെ ഇടമലക്കുടി പ്രൈമറി ഹെൽത്ത് സെന്ററിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ 80-ൽ അധികം ആളുകള്‍ പങ്കെടുത്തു.ക്യാമ്പിൽ പങ്കെടുത്തവരിൽ 47 പേരെ സ്ക്രീനിംഗ്നു വിധേയമാക്കി. 12 പേരെ ഗര്‍ഭാശയ ഗള കാന്‍സര്‍ കണ്ടെത്താനായുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കി. 8 പേർക്ക് വിവിധ രോഗങ്ങള്‍ക്കായുള്ള വിശദ പരിശോധനകള്‍ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
മികച്ച പ്രതികരണമാണ് ഇടമലക്കുടിയിലെ കാൻസർ പരിശോധനാ ക്യാമ്പില്‍ നിന്ന് ലഭിച്ചതെന്ന് കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് അലൈഡ് സര്‍വീസസ് ഡയറക്ടര്‍ ഡോ. രാമദാസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ തന്നെ കൃത്യമായ പരിചരണം നല്കിയാല് ഭേദമാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറക്കുകയും ചെയ്യാനാകും എന്നതിനാല്‍ കാന്‍സര്‍ നേരത്തെ തന്നെ കണ്ടെത്തുന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
കാൻസർ സ്ക്രീനിംഗിന് പുറമെ, ജില്ലാ മെഡിക്കൽ ഓഫീസിർ മുഖേന സ്ത്രീകള്‍ക്കായി ഗൈനക്കോളജി കൺസൾട്ടേഷനും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. കൂടാതെ, ട്രൈബൽ നുട്രീഷൻ പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു.