മുവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ. വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍ രമേശ്, കബീര്‍ പൂക്കടശേരി, നഗരസഭ കൗണ്‍സിലര്‍ അമല്‍ ബാബു, ഗാന്ധി ദര്ശന് വേദി നിയോജക മണ്ഡലം ചെയര്മാന് ഷബീബ് എവറസ്റ്റ്, അരുണ്‍ വര്‍ഗ്ഗീസ്, സാജു പി.പി എന്നിവര്‍ സംസാരിച്ചു.