തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് കേരളാ പോലീസും സിആര്‍പിഎഫും തമ്മില്‍ ധാരണയായി.
എസ്എഫ്ഐ പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർക്ക് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്.
ഇനി മുതല്‍ ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും അകമ്പടി
യായി സഞ്ചരിക്കുക. പോലീസിന്റെ പൈലറ്റ് വാഹനവും ഗവർണർക്കൊപ്പമുണ്ടാകും.പോലീസും സിആർപിഎഫും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണ്. രാജ്ഭവനിലെ മുൻ ഗേറ്റിന്റെ സുരക്ഷ പോലീസിനും ഗേറ്റിനുള്ളില്‍ സിആർപിഎഫും സുരക്ഷയൊരുക്കും.നാളെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തും. തുടർന്ന് റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കും.
നിലവില്‍ കേരള പോലീസിന്റെ കമാൻഡോ വിഭാഗമാണ് ഗവർണറുടെ വാഹനത്തിനൊപ്പം അകമ്ബടിയായി പോയിരുന്നത്. യോഗത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ് തിനിധികള്‍, ഇന്റലിജൻസ് ബ്യൂറോ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.