ചണ്ഡിഗഡ്: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍ ജയ്പുരിലെത്തി.
ഡല്‍ഹിയിലേയ്ക്ക് തിരിക്കും മുന്നേ അദ്ദേഹം ജയ്പുരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
തുടർന്ന് ജന്തർ മന്ദിറില്‍ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സംഘേരി ഗേറ്റ് വരേ നേതാക്കള്‍ റോഡ്ഷോ നടത്തും എന്നാണ് വിവരം. പിന്നീട് പ്രധാനമന്ത്രിയുടെ സ്വകാര്യ വിരുന്നിലും മാക്രോണ്‍ പങ്കെടുക്കും