തൃശൂര്‍ : ചേലക്കരയില്‍ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്ങാനെല്ലൂര്‍ സ്വദേശി രാജഗോപാലാണ് മരിച്ചത്.
ഇദ്ദേഹത്തെ കാണ്മാനില്ലെന്നു കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും കുടുംബവും രാജഗോപാലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നു പുലര്‍ച്ചെയാണ് സമീപത്തെ ഭൂതംകോട്ട് കുളത്തില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചു.