കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.
രാവിലെ 4:40ന് പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്ബോഴാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
ട്രാക്കില്‍ കുടുങ്ങിയ രണ്ട് ബോഗികള്‍ മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം പ്രധാന ലൈനില്‍ പ്രശ്നങ്ങളില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.