അഹമ്മദാബാദ്: ഗുജറാത്തിലെ വിനോദയാത്രാ ബോട്ട് മറിഞ്ഞ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍.ബോട്ടിന്റെ ഡ്രൈവറും മാനേജറുമാണ് പിടിയിലായത്.
14 പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടില്‍ 30 പേരെ കയറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ബോട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തില്‍പെട്ടത്.
ഒന്ന് മുതല്‍ ആറ് മുതല്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്.
15 പേർ മരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ ഹർണി തടാകത്തിലുണ്ടായ അപകടത്തില്‍ 13 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്.ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണെന്നും നിരവധി പേരെ കാണാതായെന്നും രക്ഷപെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.
27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ട ഏഴ് വിദ്യാർഥികളെ രക്ഷപെടുത്തിയതായി ഫയർഫോഴ്സ് അറിയിച്ചു.