കൊച്ചി: കരവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളി. കൊച്ചിയിലെ പിഎംഎല്‍എ കോടതിയുടേതാണ് നടപടി.
കരുവന്നൂര്‍ കേസില്‍ ഇഡി അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. രേഖകള്‍ ലഭിക്കാത്തതുകൊണ്ട് തങ്ങള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു വാദം.
എന്നാല്‍ ഒരു അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത രേഖ വിട്ടുകിട്ടണമെന്ന് പറയുന്നത് തെറ്റായ വീഴ്വഴക്കമാണെന്ന് ഇഡി കോടതിയില്‍ വാദിച്ചു.രേഖകള്‍ വിട്ടുനല്‍കേണ്ടതില്ലെന്ന് ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം കോടതി വ്യക്തമാക്കി. ഇഡിക്ക് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്നും കോടതി നിര്‍ദേശം നല്കി.