വയനാട്: വെള്ളാരംകുന്നില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ചയാണ് വൈകിട്ട് നാലോടെയാണ് അപകടം. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.