മലപ്പുറം: പെരുമ്പടപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം. ബൈക്കിലെത്തിയ സംഘമാണ് അസ്ലം എന്ന ജീവനക്കാരനെ മര്‍ദിച്ചത്.
ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം.
പമ്പിലെത്തിയ സംഘം വാക്കേറ്റത്തിനിടെ യുവാവിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്തുവരികയാണ്. അസ്ലമും ഇവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നതായാണ് സൂചന. എന്നാല്‍ ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.