മൂവാറ്റുപുഴ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സെക്രട്ടറിയും പവർ കോർപ്പറേഷൻ സിഎംഡിയുമായ പി.ബി. സലീം ഐഎസിന്റെ പിതാവ് പേഴയ്ക്കാപ്പിള്ളി, പുള്ളിച്ചാലിൽ, പി.കെ.ബാവ ഹാജിയുടെ നിർമാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി അനുശോചിച്ചു. മന്ത്രി എംബി രാജേഷ് ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനുശോചന സന്ദേശം
പ്രിയ
സലിം, ഇന്നലെ സ്വർഗീയ വാസസ്ഥലത്തേക്ക് പോയ നിങ്ങളുടെ പിതാവിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ എനിക്ക് അതിയായ വിഷമമുണ്ട്. ഈ പ്രയാസകരമായ സമയത്ത് എന്റെ അഗാധമായ അനുശോചനവും സഹതാപവും സ്വീകരിക്കുക. എന്റെ ചിന്തകളും പ്രാർത്ഥനകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ട്. നിങ്ങൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുത്തുന്ന വേദന ഒരു വാക്കുകൾക്കും ലഘൂകരിക്കാൻ കഴിയില്ല, എന്നാൽ നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള എല്ലാ ശക്തിയും സർവ്വശക്തനും നിങ്ങൾക്ക് നൽകട്ടെ. പരേതനായ ആത്മാവിന് ശാന്തി നേരുന്നു.
ബാവ ഹാജി ചരിത്രം സൃഷ്ടിച്ച വ്യക്തി
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന ഒരു ഗ്രാമത്തിൽ നിന്ന്, പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഒരു ചായക്കടക്കാരൻ, മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് ഇന്നലെ അന്തരിച്ച പേഴക്കാപ്പിള്ളി പുള്ളിച്ചാലി പി.കെ. ബാവ ഹാജിയെന്ന് സെൻട്രൽ ജമാഅത്ത് ഹാളിൽ ചേർന്ന അനുശോചന യോഗം വിലയിരുത്തി. സർക്കാർ സ്കൂളിൽ പഠിപ്പിച്ച് രണ്ട് മക്കളെ ഐ.എ.എസ്.സുകാരാക്കിയും മറ്റ് മക്കൾക്ക് ഉന്നത വിദ്യാഭ്യാസവും നാടിനും, പിന്നോക്ക് ജന വിഭാഗങ്ങൾക്കും അദ്ദേഹം മാതൃക സൃഷ്ടിച്ചു.
മഹല്ല് പ്രസിഡന്റ് പി.എ. ബഷീർ അധ്യക്ഷത വഹിച്ചു.എൽദോ എബ്രഹാം എക്സ് എം.എൽ.എ.മുൻ ചെയർ പേഴ്സൺ മേരി ജോർജ്ജ് തോട്ടം, കെ.എം.അബ്ദുൾ മജീദ്, ഡോ.സബൈൻ, അഡ്വ. സിറാജ് കാരോളി , അസീസ് പാണ്ട്യാരപ്പിള്ളി, വി.ഐ. നാസർ,എം.സി. വിനയൻ, എവറസ്ററ് അഷറഫ്, കെ.എസ്.റഷീദ്, നസീർ അലിയാർ, കെ.കെ. സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച ബാവ ഹാജിയെ ഉച്ചക്ക് 11.30ന് പെഴക്കപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. പെഴയ്ക്കാപ്പിള്ളി, കുന്നുമ്മേകുടി കുടുംബാഗം മീരവുമ്മയാണ് ഭാര്യ. മറ്റുമക്കൾ: പി.ബി.ഖദീജ, പി.ബി. മുഹമ്മദ് (ബിസിനസ്), പി.ബി.അലി (എക്സികുട്ടീവ് എഞ്ചിനിയർ, കെ.എസ്.ഐ.ബി, ലോവർ പെരിയാർ), പി.ബി. നൂർജഹാൻ, പി.ബി.അഷറഫ് (എഞ്ചിനിയർ- ദുബായ്), പി.ബി. നൂഹ് ഐ.എസ്.എസ് (കേരള ടൂറിസം ഡയറക്ടർ), പി.ബി.ഐ.എസ് (ബിസിനസ്). മരുമക്കൾ: നാസർ, സഫീദ, ഡോ.സച്ചു(അർച്ചന ഹോസ്പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ(തലശ്ശേരി), ബദർ(വണ്ണപ്പുറം – ബിസിനസ്സ്), ഷിഫ(എഞ്ചിനിയർ- ദുബായ്), ഡോ.ഫാത്തിമ(തിരൂർ), ഫാത്തിമ യൂസഫ്(മൂവാറ്റുപുഴ)