കൊല്ലം: അപ്പീലുകളുടെ ബാഹുല്യം സംസ്ഥാനകലോത്സവത്തിന്റെ സമയക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.
ശിവന്‍കുട്ടി. വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പ്രതികരിച്ചു.
സബ് കോടതി മുതല്‍ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാര്‍ഥികള്‍ മത്സരത്തിന് എത്തുന്നത്. ജില്ലാ തലങ്ങളില്‍ എട്ടും ഒമ്ബതും സ്ഥാനങ്ങളില്‍ എത്തിയവര്‍ പോലും അപ്പീലുമായി എത്തുന്നത് മല്‍സര സംഘാടനത്തെ ബാധിക്കുന്നുണ്ട്.
ഇതുമൂലം വ്യാഴാഴ്ച പല വേദികളിലും മത്സരം വൈകി. ഇതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കോടതിയില്‍നിന്ന് ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.