ആലുവ : മണല്‍ നിറച്ച് കൊണ്ടിരുന്ന രണ്ട് വാഹനങ്ങള്‍ പിടികൂടി.പെരിയാറിന്റെ തീരംകേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പോലീസ് പിടികൂടിയത്. ആലുവ തുരുത്ത്, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ കടവുകളില്‍ നിന്നാണ് മണല്ക്കയറ്റിക്കൊണ്ടിരുന്ന വാഹനങ്ങള്‍ പിടികൂടിയത്. ഉളിയന്നൂര്‍ ഭാഗത്തെ കടവില്‍ വാരിക്കൂട്ടിയിരുന്ന ഒരു ലോഡ് മണലും കണ്ടെടുത്തു.
കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനാണ് മണല്കയറ്റിക്കൊണ്ടിരുന്നത്. ഡി.വൈ.എസ്.പി എ.പ്രസാദിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എം.എം.മഞ്ജുദാസ്, സബ് ഇന്‍സ്പെക്ടര്‍, കെ.നന്ദകുമാര്‍ സി.പി.ഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എന്‍.മനോജ് തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.