പത്തനംതിട്ട : വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല സന്നിധാനത്ത് മണ്ഡലപൂജ നടത്തി. രാത്രി 11 ന് നട അടയ്ക്കുന്നതിനാല്‍ വൈകുന്നേരം ഏഴിനുശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ കയറ്റിവിടില്ല.
ഇന്ന് നടയടച്ചാല്‍ മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം നടതുറക്കും. മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തില്‍ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.