കോട്ടയം:അയ്യപ്പന്മാരുടെ തിരക്ക് ,വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു പ്രതിക്ഷേധം.
ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്കായതിനാല്‍ അയ്യപ്പന്മാര് അടക്കമുള്ളവരുടെ വാഹനം പോലീസ് വഴിയില്‍ തടഞ്ഞു.
പൊന്‍കുന്നം – പാലാ റൂട്ടില്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്.
14 മണിക്കൂറുകളായി തീര്‍ഥാടകരുടെ വാഹനങ്ങള്‍ പൊന്‍കുന്നം ഭാഗത്ത് റോഡില്‍ കിടക്കുകയാണ്. അവധിദിവസമായതിനാല്‍ കടകള്‍ പലതും തുറന്നിട്ടില്ല. ഭക്ഷണവും വെള്ളവും പോലുമില്ലാതെ കുട്ടികളടക്കം പ്രയാസത്തിലാണ്.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ പോലുമില്ല. ഇതോടെ അയ്യപ്പന്മാര് വാഹനത്തില്‍നിന്നിറങ്ങി റോഡില്‍ കിടന്ന് പ്രതിഷേധേിക്കുകയാണ്.
അവധിദിവസങ്ങള്‍ കൂടിയായതിനാല്‍ ശബരിമലയില്‍ തീര്‍ഥാടക പ്രവാഹമാണ്. നിലയ്ക്കലില്‍നിന്ന് വാഹനങ്ങള്‍ പുറത്തേയ്ക്ക് വരുന്നതനുസരിച്ച് മാത്രം അവിടേയ്ക്ക് വാഹനങ്ങള്‍ കടത്തിവിട്ടാല്മതിയെന്നാണ് പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞത്.