തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി.ഒരാളെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്തു.
പോത്തന്‍കോട് സ്വദേശിയായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. ഇതരസംസ്ഥാന തൊഴിലാളിയായ മറ്റേയാളെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെയാണ് അപകടം. കുഴിയെടുക്കുന്നതിനിടെ പത്തടി താഴ്ചയില്‍ തൊഴിലാളികള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
സംഭവം പുറത്തറിയാന്‍ ഏറെ സമയമെടുത്തെന്നാണ് സൂചന.