മലപ്പുറം: കാലിക്കട്ട് സര്‍വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍. അഞ്ചംഗങ്ങളെ തടഞ്ഞ പ്രവര്‍ത്തകര്‍ അവരെ കവാടത്തിലേക്ക് കയറ്റിവിട്ടില്ല.
ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. അതേസമയം, യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ കടത്തിവിട്ടു. കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓരോ അംഗങ്ങളുടെയും പേരുചോദിച്ചാണ് കടത്തിവിട്ടത്.സെനറ്റ് ഹാളിന്റെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് സംഘം പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റുകയാണ്.