തിരുവനന്തപുരം: ഡ്രോണ്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയോട് അന്വേഷിച്ചതിന് എന്എസ്യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ(33) വലിയ തുറ പോലീസ് അറസ്റ്റു ചെയ്തു.
ജില്ലയില്‍ നവകേരള സദസിനെതിരേ പ്രതിഷേധിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ചോദ്യം ചെയ്യലില്‍ ഡ്രോണിനെക്കുറിച്ച് അന്വേഷിച്ചതായി എറിക് സമ്മതിച്ചു. ബാനറുകളും ഫ്ളാഗുകളും കെട്ടി പറപ്പിക്കാന്‍ കഴിയുന്ന ഡ്രോണുകളുടെ വിലയാണ് ഇയാള്‍ അന്വേഷിച്ചത്.
അതേസമയം, ഡ്രോണിന്റെ വില അന്വേഷിച്ചെന്ന കാരണത്താല്‍ ഒരാളെ എങ്ങനെ അറസ്റ്റു ചെയ്യാനാകുമെന്ന് എന്എസ്യു നേതാക്കള്‍ ചോദിച്ചു.
എറിക് സ്റ്റീഫന്റെ അറസ്റ്റിനു പിന്നാലെ ജില്ലയില്‍ നാളെ രാത്രി എട്ടുവരെ ഡ്രോണുകള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.