കൊല്ലം: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ ഡിവൈഎഫ്ഐ-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.കൊല്ലം കടപ്പാക്കട ജംഗ്ഷനിലാണ് സംഭവം.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വടികൊണ്ട് ഇവരെ തല്ലുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരും തിരിച്ചടിച്ചതോടെ വലിയ സംഘര്‍ഷമുണ്ടായി.പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഏറ്റുമുട്ടല്‍. തുടര്‍ന്ന് പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തെയും ആളുകള്‍ക്ക് പരിക്കുണ്ട്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു , കടപ്പാക്കടയില്‍ ഡിവൈഎഫ്ഐ-യുവമോര്‍ച്ച സംഘര്‍ഷം
by രാഷ്ട്രദീപം
by രാഷ്ട്രദീപം