തിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഇനിയുണ്ടാവില്ലെന്നും തര്‍ക്കം തീര്ക്കാര് ഇരുകൂട്ടര്ക്കുമാകുമെന്നും സ്പീക്കര്‍ എ.എൻ.ഷംസീര്‍. സഭയും ഗവര്‍ണറും തമ്മില്‍ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. അങ്ങനെയൊരു തെരുവുയുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ല.ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാരിനു തന്നെ പ്രശ്നം പരിഹരിക്കാനാകും. അതുപോലെ പരിണിതപ്രജ്ഞനായ ഗവര്‍ണര്‍ക്കും സാധിക്കും. ഈയൊരു സാഹചര്യമുണ്ടാകില്ലെന്നും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.