സുല്‍ത്താന്‍ബത്തേരി: ഒടുവില്‍ വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കി. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് പിടികൂടിയത്. കൂടല്ലൂര്‍ കോളനിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമായി ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊന്ന് പത്തുദിവസത്തിനു ശേഷമാണ് കടുവ കുടുങ്ങുന്നത്.
എന്നാല്‍ കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ജീവനോടെ കടുവയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണവര്‍. കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. ദിവസങ്ങളായി കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുള്‍പ്പടെ എത്തിച്ച് തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.