കൊല്ലം: മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ വേറിട്ട സമരവുമായി കൊല്ലത്ത് നിന്നൊരാള്‍.തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത് ആണ് ഈ പ്രതിഷേധക്കാരന്.ശരീരം മുഴുവന്‍ വെള്ള പെയിന്റടിച്ചാണ് രഞ്ജിത്തിന്റെ പ്രതിഷേധം. താന്‍ കറുപ്പ് നിറത്തിലുള്ള ആളാണെന്നും കറുപ്പ് കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് വെളളപ്പെയിന്റ് അടിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.
പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അല്പം മുന്‍പാണ് രഞ്ജിത്ത് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തലയും മുടിയും അടക്കം വെള്ള പെയിന്റടിച്ചതിന് പുറമേ വെള്ള വസ്ത്രവും ധരിച്ചിരുന്നു.
നേരത്തെ, വൈദ്യുതി മുടക്കത്തിനെതിരേ കെഎസ്ഇബിക്ക് 9,737 രൂപയുടെ ചില്ലറ നല്കി രഞ്ജിത് പ്രതിഷേധിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു