ദുബായ്: കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. എല്ലാവരും മലയാളികളാണ്.
ഒക്ടോബര്‍ 17ന് രാത്രിയാണ് അപകടമുണ്ടായത്. ഗ്യാസ് ചോര്‍ന്നു പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്.
തലശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശി നിധിന് ദാസ്, പുന്നോല്‍ സ്വദേശി തന്നെയായ നിഹാല്‍ നിസാര്‍, മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല എന്നിവരാണ് നേരത്തെ മരിച്ചത്.