കൊല്ലം: തേവലക്കരയില്‍ മരുമകളുടെ മര്‍ദനത്തിന് ആറരവര്‍ഷമായി ഇരയാകുകയാണെന്ന് എണ്പതുവയസുള്ള ഏലിയാമ്മ. വൃത്തിയില്ലെന്ന പേരില്‍ മര്‍ദനം തുടങ്ങിയിട്ട് ആറരവര്‍ഷമായി വീട്ടില്‍ പൂട്ടിയിടുമെന്നും ഏലിയാമ്മ പറഞ്ഞു. അതേസമയം, കേസില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജുമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മരുമകള്‍ മഞ്ജുമോള്‍ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏറെ നാളായി വയോധികയെ മരുമകള്‍ ഉപദ്രവിച്ചിരുന്നു.കഴിഞ്ഞ ദിവസം അമ്മ ഏലിയാമ്മയെ അസഭ്യം പറഞ്ഞ് കൈ കൊണ്ട് മര്‍ദിച്ച് തള്ളിത്താഴെയിട്ട് വയറ്റില്‍ ചവിട്ടി. കമ്പി വടികൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതു കൈക്കാണ് പരുക്കേറ്റതെന്ന് അമ്മ പൊലീസിന് മൊഴി നല്കി. തെക്കുംഭാഗം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.