തിരുവനന്തപുരം: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തെ തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്.
പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് യദുകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ജനാധിപത്യപരമായി സമരം നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ സംഘം വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരെയുള്ള സ്വാഭാവികമായ രോഷപ്രകടനം മാത്രമാണ് പെരുമ്ബാവൂരില്‍ ഉണ്ടായത്. സംസ്ഥാന വ്യാപകമായി ഈ സമരരീതി തുടരണമെന്ന തീരുമാനം കെഎസ്യുവിനില്ലെന്നും പോസ്റ്റില്‍ പറയുന്നു.
ഇത്തരം സമരരൂപത്തിലേക്ക് പ്രവര്‍ത്തകരെ എത്തിച്ചത് സിപിഎം തന്നെയാണ്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ ഉണ്ടാകാത്ത ഒരു വൈകാരികതയും ഇപ്പോള്‍ കാണിക്കേണ്ടതില്ലെന്നും യദുകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.