ന്യൂഡല്‍ഹി: രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് കൂടി പിടിയില്‍.ഡല്‍ഹി ക്രൈംബ്രാഞ്ച്, രാജസ്ഥാൻ പോലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ചണ്ഡീഗഡില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.
മൂന്ന് പ്രതികളെയും ഡല്‍ഹിയിലേക്ക് കൊണ്ടുവരികയാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മഹേന്ദ്രഗഡ് നിവാസിയായ രാംവീര് സിംഗ്, ഹരിയാന മഹേന്ദ്രഘട്ട് സ്വദേശി നിതിൻ ഫൗജി, രാജസ്ഥാൻ സ്വദേശി രോഹിത് സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.