ആലപ്പുഴ: ഇക്കരയിലും അക്കരയിലും ഉദ്ഘാടനം ഒടുവില്‍ ഗുദാ ഹവാ… ഉദ്ഘാടന യാത്രയില്‍ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍ വീണു.ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടില് ആണ് സംഭവം.
കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരുമാണ് വെള്ളത്തില്‍ വീണത്. നാല് വീപ്പകള്‍ ചേര്‍ത്ത് വച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിര്‍മിച്ചത്.
തോടിന്റെ ഒരു കര പഞ്ചായത്ത് പ്രസിഡന്റിന്റെയും മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേതുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം, മറുകരയിലെത്തി. തുടര്‍ന്ന് ഇവിടെ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചങ്ങാടം ഉദ്ഘാടനം ചെയ്ത് തിരിച്ചു വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി.
എന്നാല്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ചങ്ങാടത്തില്‍ കയറിയതോടെ ബാലൻസ് തെറ്റി ചങ്ങാടം മറിഞ്ഞു. വെള്ളത്തില്‍ വീണവര്‍ക്ക് നീന്തല്‍ അറിയാവുന്നത് കൊണ്ട് ചങ്ങാടം ഗുദാാ ഹവാാാ.