കൊല്ലം: വര്‍ക്കലയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ചിലക്കൂര്‍ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി(18)യെയാണ് കാണാതായത്.
ശിവഗിരി സ്കൂളില്‍ പ്ലസ്ടൂ വിദ്യാര്‍ഥിയായ കൈലാസ് തിങ്കളാഴ്ച സ്കൂളിലേയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സുഖമില്ലെന്ന് പറയുകയും നേരത്തെ സ്കൂളില്‍ നിന്നും പോയെന്നുമാണ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഏറെ വൈകിയിട്ടും കൈലാസ് വീട്ടില്‍ എത്താതെ വന്നതോടെ ബന്ധുക്കള്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.