മുവാറ്റുപുഴ : സാമുഹ്യ ക്ഷേമ പെൻഷൻ തുക ലഭിക്കാത്ത സാഹചര്യത്തിൽ പിച്ചച്ചട്ടി സമരം നടത്തി ജനശ്രദ്ധ നേടിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും 3 മാസത്തെ പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകി മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.
മുവാറ്റുപുഴ കച്ചേരിത്താഴത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതീകാത്മകമായി സംഘടിപ്പിച്ച പിച്ചച്ചട്ടി സമരത്തിലൂടെ സമാഹരിച്ച 9600 രൂപയാണ് ഇരുവർക്കുമായി നൽകിയത്. ക്ഷേമ പെൻഷനുകൾ കുടിശ്ശിക വരുത്തിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് സമരം സംഘടിപ്പിച്ചത്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സാബു ജോൺ, ഇടുക്കി ജില്ല പഞ്ചായത്ത് അംഗം സോളി ജീസസ്, മണ്ഡലം പ്രസിഡൻ്റ് ഹാപ്പി വർഗ്ഗീസ്, ജീസസ് അടിമാലി, എ.പി സജി, എബി പോൾ, പോൾ പൊട്ടക്കൽ, അരുൺ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.