കൊച്ചി: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം എറണാകുളം സെന്റര്‍ തല കലാമത്സരം ‘ കരിസ്മാ 23 ‘ ആലുവ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി . രണ്ടാം സ്ഥാനം എളംകുളം ജറുശലേം മാര്‍ത്തോമ്മാ പള്ളിയും, മൂന്നാം സ്ഥാനം കളമശ്ശരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയും കരസ്ഥമാക്കി. എറണാകുളം സെന്ററിലെ വിവിധ ഇടവകകളില്‍ നിന്നായി 150 ല്‍ പരം പേര് മത്സരത്തില്‍ പങ്കെടുത്തു
ഏളംകുളം ജരുശലേം മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടന്ന മത്സരത്തിന് സന്നദ്ധ സുവിശേഷക സംഘം സെന്റര്‍ പ്രസിഡന്റ് റവ കെ ജി ജോസഫ്,
റവ ജോജന്‍ മാത്യൂസ് ജോണ്‍,റവ അജു ഏബ്രഹാം ,റവ ഡിതിന് റ്റി മോനച്ചന് ,കോട്ടയം കൊച്ചി ഭദ്രാസന സെക്രട്ടറി സുജ ആനി ജേക്കബ് ,കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗം കുരുവിള മാത്യൂസ് സെന്റര്‍ ഭാരവാഹികളായ വി വി വര്‍ഗീസ്
മാത്യൂസ് മണ്ണില്‍ എന്നിവര്‍ നേതൃത്വം നല്കി.