കോഴിക്കോട്: മുക്കത്ത് വീടുകളില്‍ വ്യാപക മോഷണം. ഹെല്‍മെറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പല വീടുകളില്‍ നിന്നുള്ള മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.മുക്കം നഗരസഭയുടെ കീഴിലുള്ള തറോട്, തെച്ചിയാട്ടില്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇരിമ്ബിടക്കണ്ടി റസാക്കിന്റെ വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു. മറ്റ് പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. മോബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷണം പോയതായി മുക്കം പൊലീസില്‍ പരാതി ലഭിച്ചു.
Home LOCALKozhikode ഹെല്‍മെറ്റും തൊപ്പിയും ധരിച്ച് മോഷ്ടാക്കള്‍; മുക്കത്തെ വീടുകളില്‍ വ്യാപക മോഷണം
ഹെല്‍മെറ്റും തൊപ്പിയും ധരിച്ച് മോഷ്ടാക്കള്‍; മുക്കത്തെ വീടുകളില്‍ വ്യാപക മോഷണം
by രാഷ്ട്രദീപം
by രാഷ്ട്രദീപം