ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. പുലർച്ചെ 2:02 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആഞ്ച് കിലോമീറ്ററാണ് ഭൂചലനത്തിന്റെ ആഴമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.