ഷൊര്‍ണൂര്‍: പട്ടാമ്പി വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു താറുമാറായ ഗതാഗതം പുനഃസ്ഥാപിച്ചു.
നിലമ്പൂരില്‍നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന നിലമ്പൂര്‍ -പാലക്കാട് പാസഞ്ചര്‍ ട്രെയിനിന്റെ എൻജിനാണ് ബുധനാഴ്ച വൈകുന്നേരം പാളം തെറ്റിയത്.
വല്ലപ്പുഴ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്കില്‍ നിന്ന പോത്തിനെ ഇടിച്ചതാണ് അപകടകാരണം. എന്ജിന് പാളത്തില്‍നിന്നു തെന്നിമാറിയിരുന്നു. റെയില്‍വേ സ്റ്റേഷന് എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്തായിരുന്നു സംഭവം.