ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുംകണ്ടം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരന്‍ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.
രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാനായി ദീപു വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിലെത്തിയ ഇയാളെ കാണാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയില്‍ കണ്ടത്.കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.