ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവച്ചു. വ്യാഴാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.മണ്ണെടുപ്പ് നിര്‍ത്തിവച്ചതോടെ ഇതിനെതിരെയുള്ള ജനകീയ സമരം താത്ക്കാലികമായി അവസാനിപ്പിച്ചതായി എം.എസ്.അരുണ്‍ കുമാര്‍ എംഎല്‍എ അറിയിച്ചു. സര്‍വകക്ഷി യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.