കൊല്ലം: പാക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനില്‍ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മൂത്ത മകൻ സതീഷ് കുമാര്‍ (37) ആണ് അറസ്റ്റിലായത്. പുത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സതീഷ് കുമാര്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
സതീഷ് കുമാറിന്റെ ഭാര്യ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് പിണങ്ങി പോയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വഴക്ക് പതിവായി. ഉപദ്രവം സഹിക്കാൻ കഴിയാതെ പിതാവ് ശശിധരൻ പിള്ളയും കുറച്ചു ദിവസം മുൻപ് വീടുവിട്ടിറങ്ങിയിരുന്നു.അമ്മയും മകനും മാത്രമാണ് പിന്നീട് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി സതീഷ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കളിക്കുന്നതിനിടെ അമ്മയുമായി വഴക്കുണ്ടാക്കി. കട്ടിലില്‍ കിടന്ന അമ്മയെ സതീഷ് തള്ളി താഴെയിട്ടു. തല പിടിച്ചു തറയില്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്ക്കേറ്റ ക്ഷതവുമാണ് മരണ കാരണം.